പ്രക്കാനം: അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിന്റെയും പ്രക്കാനം തപസ്യ ആർട്സ് ആൻഡ് സ്റ്റോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രക്കാനം തപസ്യ നഗറിൽ (ആ ത്രപ്പാട്ട് സിദ്ധനർ സർവീസ് സൊസൈറ്റി ഗ്രൗണ്ട് ) നാ​ളെ രാവിലെ 9 മുതൽ 1 വരെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും. ഉദ്ഘാടനം ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത് നിർവഹിക്കും. ക്ലബ് പ്രസിഡന്റ് കെ.കെ.ശശി അദ്ധ്യക്ഷത വഹിക്കും.