കോഴഞ്ചേരി : സി.ഐ.ടിയു മുത്തൂറ്റ് സമര സഹായ സമിതി രൂപീകരണ യോഗം സി.ഐ.ടിയു ജില്ലാ പ്രസിഡന്റ് മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.സി.ഐ.ടിയു ഏരിയ പ്രസിഡന്റ് കെ.എം.ഗോപിയുടെ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.വി സ്റ്റാലിൻ,പി.കെ.സത്യവ്രതൻ,ബിജിലി പി.ഈശോ, രാജൻ വർഗീസ്,കെ.എം.ഗോപി,പി.കെ. സുബീഷ് കുമാർ എന്നിവർ സംസാരിച്ചു.101അംഗ സമര സഹായ സമിതി രൂപീകരിച്ചു.സമിതിയുടെ പ്രസിഡന്റായി കെ.എംഗോപിയെയും,സെക്രട്ടറിയായി ബിജിലി പി.ഈശോയെയും തിരഞ്ഞെടുത്തു.