മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വിവിധ ക്രൈസ്തവസഭകളും വ്യാപാരി വ്യവസായികളും ചേർന്ന് നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷം ടൗണിൽ നടത്തി.പ്രസിഡന്റ് റവ.ബിനോജി.കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ഫാജോൺ കരിപ്പനശേരിമലയിൽ സ്വാഗതമാശംസിച്ചു.തിരുവനന്തപുരം ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ക്രിസ്മസ് സന്ദേശം നൽകി.വിവിധ ഗായക സംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ചു.പ്രൊവിഡൻസ് ഹോം കുന്നന്താനം,മാർ അത്തനേഷ്യസ് കാത്തലിക് ചർച്ച് നെടുങ്ങാടപ്പള്ളി എന്നിവർ ക്രിസ്മസ് സ്‌കിറ്റ് അവതരിപ്പിച്ചു.വെരി.റവ.പി.ഒ. നൈനാൻ, റവ.കുര്യൻ തോമസ്, റെജി സാമുവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,റവ.മാത്യു.പി. ജോർജ്, ജോസഫ് ഇമ്മാനുവൽ വാർഡ് മെമ്പർ,റവ.സജി.കെ.സാം,റവ.ജോണി ആൻഡ്രൂസ്,റവ.ജേക്കബ്.കെ.മാത്യു,റവ.നവീൻ മാത്യു, ചാണ്ടി അലക്സാണ്ടർ,കെ.ടി.തോമസ്, ജോസഫ് മാത്യു,ജോൺ തോമസ്,തമ്പി കോട്ടച്ചേരിയിൽ,വി.സി.വർഗീസ്,സാലി തോമസ്,റോബിൻസി.കെ,എം.ജെ.ഫിലിപ്പോസ്, രാജു കളപ്പുരക്കൽ,എം.ജെ മാത്യു എന്നിവർ പ്രസംഗിച്ചു.