സ്ത്രീ - പുരുഷ സമത്വത്തിനായി നിർമ്മിച്ച വനിതാമതിലോടെയായിരുന്നു 2019നെ വരവേറ്റത്. മതിൽ ജില്ലയിലൂടെ കടന്നുപോയില്ലെങ്കിലും ജില്ലക്കാർ മതിലിന്റെ ഭാഗമായി. ശബരിമല സ്ത്രീപ്രവേശന വിഷയമായിരുന്നു ഇതിന് വഴിയൊരുക്കിയത്. സ്ത്രീ സുരക്ഷ വിളിച്ചോതിയ നാരികളുടെ രാത്രി നടത്തത്തോടെയാണ്ഇൗ ആണ്ടിനെ യാത്രയാക്കുന്നത്.

സംഭവ ബഹുലമായ നിരവധി കാര്യങ്ങൾക്ക് ജില്ല 2019ൽ സാക്ഷ്യം വഹിച്ചു. നിരവധി വികസന പ്രവർത്തനങ്ങൾ, ഇലക്ഷൻ, ബൈ ഇലക്ഷൻ, അപകടങ്ങൾ, വിയോഗങ്ങൾ തുടങ്ങി ഒട്ടേറെ സംഭവങ്ങൾ വേറെയും. കഴിഞ്ഞ കലണ്ടർ ഒന്നു മറിച്ചു നോക്കുകയാണ്.

ജനുവരി

2ന് രാവിലെ 3.30ന് മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗാ, തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ബിന്ദു എന്നിവർ ശബരിമലയിൽ ദർശനം നടത്തി.

ജില്ലയുടെ പലഭാഗത്തും പ്രതിഷേധങ്ങളും സംഘർഷങ്ങളും. അന്ന് വൈകിട്ട് പന്തളത്ത് കർമ്മസമിതി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ കല്ലേറിൽ കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ ( 55) മരിച്ചു തൊട്ടടുത്ത ദിവസം സംസ്ഥാനത്ത് ബി.ജെ.പി ഹർത്താൽ.

3ന് ശ്രീലങ്കൻ സ്വദേശി ശശികല ദർശനം നടത്തിയെന്ന് സർക്കാർ വാദിച്ചെങ്കിലും പതിനെട്ടാം പടിയ്ക്ക് താഴെ തടഞ്ഞത് കൊണ്ട് തിരിച്ചുപോയെന്ന് അവർ വെളിപ്പെടുത്തി.

26ന്

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാർഡിയാക് കാത്ത് ലാബിന്റെയും, ശ്രവണസംസാര വൈകല്യ പരിശോധന കേന്ദ്രത്തിന്റെയും രക്തതാരാവലി' മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മന്ത്രി കെ. കെ ശൈലജ നിർവഹിച്ചു. സർക്കാരിന്റെ കിഫ്ബി പദ്ധതി വഴി സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച കാത്ത് ലാബാണിത്.

ഫെബ്രുവരി 2

ജില്ല സ്റ്റേഡിയം വികസനം നഗരസഭ അട്ടിമറിക്കുന്നതായി ആരോപിച്ച് വീണാജോർജ് എം.എൽ. എയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ 12 മണിക്കൂർ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് തയാറാക്കിയ ധാരണപത്രത്തെ ചൊല്ലി നഗരസഭ ഭരണകക്ഷിയും എൽ.ഡി.എഫും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി.

 മാർച്ച്

1ന് റാന്നി വലിയ പാലം നിർമ്മാണം ഉദ്ഘാടനം മന്ത്രി എ.സി മോയ്തിൻ നിർവഹിച്ചു.

3ന് ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം ഉദ്ഘാടനം

ഏപ്രിൽ 23

ലോകസഭാ ഇലക്ഷനിൽ ആന്റോ ആന്റണി, വീണാജോർജ്, കെ. സുരേന്ദ്രൻ എന്നിവർ മത്സരിച്ചു.

മേയ് 9

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആദ്യമായി ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രീയ വിജയകരമായി നടത്തി . ഡോ. ജോസ് പൈകടയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രീയ നടത്തിയത്.

23 ന് ആന്റോ ആന്റണി ലോകസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും വിജയിച്ചു. ഭൂരിപക്ഷം 44243.

24ന് യാക്കോബായ സഭ തലവൻ പാത്രീയാർക്കീസ് ബാവ മഞ്ഞനിക്കര ദയറാ സന്ദർശിച്ചു.

28ന് മുട്ടത്ത് വർക്കി സാഹിത്യ പുരസ്കാരം ബന്യാമിന് ലഭിച്ചു

ജൂൺ 8

മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത അദ്ധ്യക്ഷനായി ഡോ. സാമുവൽ മാർ ഐറേനിയോസ് ചുമതലയേറ്റു.

15ന് പത്തനംതിട്ട നഗരസഭാ മാലിന്യ സംഭരണം നിറുത്തിവച്ചു

‌ജൂലൈ

10ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും അയിരൂർ ചെറുകോൽപ്പുഴ ഹിന്ദു മഹാ മണ്ഡലം പ്രസിഡന്റുമായിരുന്ന ടി.എൻ ഉപേന്ദ്രനാഥകുറുപ്പ് അന്തരിച്ചു.

13ന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് തട്ടയിലെ മിൽമ പ്ലാന്റിന് കൈമാറി.

28ന് നഗരത്തെ ഞെട്ടിച്ച ജൂവലറി മോഷണത്തിൽ 4 കിലോ സ്വർണം കവർന്നു. പ്രതികളെ 14 മണിക്കൂറിനുള്ളിൽ പൊലീസ് പിടിച്ചു.

ആഗസ്റ്റ്

17 ന് ശബരിമലയിൽ പുതിയ തന്ത്രിയായി താഴമൺ മഠം കണ്ഠരര് മഹേഷ് മോഹനര് ചുമതലയേറ്റു.

പുതിയ മേൽശാന്തിമാരായി എ.കെ സുധീർ നമ്പൂതിരി, എം.എസ് പരമേശ്വരൻ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു.

19ന് മാർക്രിസോസ്സ്റ്റം വലിയ തിരുമേനിയുടെ 100 വർഷം ആഘോഷത്തിന് ഗിന്നസ് റെക്കാഡ് ലഭിച്ചു

26 ന് പുനലൂർ മൂവാറ്റുപുഴ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

സെപ്തംബർ

19 ന് പുതിയ നഗരസഭാ അദ്ധ്യക്ഷയായി റോസ്ലിൻ സന്തോഷ് ചുമതലയേറ്റു

22ന് രാത്രി 8.30ന് കുമ്പനാട് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു.

ഒക്ടോബർ

21ന് കോന്നി ഉപതിരഞ്ഞെടുപ്പ്

24ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാർ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു.

28ന് ഇരുപത്തിയേഴ് ലക്ഷത്തിന്റെ വാറ്റ് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച മലഞ്ചരക്ക് വ്യാപാരി മത്തായി ഡാനിയേൽ ആത്മഹത്യ ചെയ്തു.

നവംബർ

4ന് പച്ചത്തുരുത്ത് സംസ്ഥാന തല ഉദ്ഘാടനം കൊടുമണ്ണിൽ.

26ന് കുന്നന്താനം ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ തരിശുരഹിത ഗ്രാമപഞ്ചായത്തായി മന്ത്രി വി.എസ് സുനിൽകുമാർ പ്രഖ്യാപിച്ചു.

18ന് ഇടമൺ -കൊച്ചി പവർ ഹൈവേ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

15ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി എൻ. വാസുവും മെമ്പറായി കെ.എസ് രവിയും ചുമതലയേറ്റു.

ഡിസംബർ

13ന് കുന്നന്താനം കിൻഫ്ര പാർക്കിൽ അസാപ് പ്രവർത്തന ഉദ്ഘാടനം.

19 ന് അദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. ടോണി മാത്യു അന്തരിച്ചു.

3ന് ഏനാത്ത് - പന്തളം സബ്സ്റ്റേഷൻ ഉദ്ഘാടനം.

30ന് വനിതകളുടെ രാത്രി നടത്തം