തിരുവല്ല: എസ്.എൻ.ഡി.പി യോഗം നെടുമ്പ്രം ഈസ്റ്റ് ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും ജനുവരി ഒന്നുമുതൽ നാലുവരെ നടക്കും. ഒന്നിന് രാവിലെ 5. 30ന് ഗണപതിഹോമം,7.30ന് ശാഖാ ചെയർമാൻ സന്തോഷ് ചാപ്പുഴ പതാക ഉയർത്തും.ഒന്ന് മുതൽ നാലുവരെ ദിവസവും എട്ടിന് ഗുരുദേവ സ്തുതികൾ.8.30ന് ഗുരുഭാഗവത പാരായണം,വൈകിട്ട് 6.30ന് ദീപാരാധന എന്നിവ നടക്കും.നാലിന് രാവിലെ വിശേഷാൽ പൂജകൾ,പത്തിന് കലശം എഴുന്നെള്ളി അഭിഷേകം.ഒന്നിന് സമൂഹസദ്യ.7.30ന് പുളിക്കീഴ് പള്ളിയറത്തളം ദേവി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വരവ്,സ്വീകരണം.തുടർന്ന് വിശേഷാൽ ദീപാരാധനയും പ്രസാദ വിതരണവും ഉണ്ടായിരിക്കും.