തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന 71 ലക്ഷം രൂപയുടെ പ്രധാൻമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉല്പാദന മേഖലയിൽ നടപ്പാക്കുന്ന ഗ്രോബാഗ് വിതരണത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് അംബികാ മോഹൻ നിർവഹിച്ചു.പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനിൽകുമാർ സ്വാഗതവും ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ മുഖ്യപ്രഭാഷണവും നടത്തി.ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ,നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ, അംഗങ്ങളായ ഈപ്പൻ കുര്യൻ,അഡ്വ.സതീഷ് ചാത്തങ്കരി,സൂസമ്മ പൗലോസ്,നെടുമ്പ്രം പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാമോൾ,അജിത,പി.ജി.നന്ദകുമാർ,പെരിങ്ങര പഞ്ചായത്ത് അംഗങ്ങളായ ആനി ഏബ്രഹാം,വിലാസിനി ഷാജി,പി.ബി.സന്ദീപ് കുമാർ,പി.ജി.പ്രകാശ്,ശാന്തമ്മ ആർ.നായർ,ബ്ലോക്ക് പഞ്ചായത്ത് ഐ.ഡബ്ല്യു.എം.പി. അസി.എൻജിനിയർ വി.ജി.അനീനാ, ബ്ലോക്ക് സെക്രട്ടറി ടി.ബീനാകുമാരി എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് നീർത്തടങ്ങളിലായി ഉത്പാദന മേഖലയിൽ 51 ലക്ഷം വ്യക്തിഗത ആനുകൂല്യമായി ചെലവഴിക്കാനും ജീവനോപാധി മേഖലയിൽ 20 ലക്ഷം പലിശരഹിത വായ്പയായി പങ്കാളിത്ത ഗ്രൂപ്പുകൾക്ക് നൽകാനും തീരുമാനിച്ചു.26350 ഗ്രോബാഗുകൾ,40 കാലിത്തൊഴുത്തുകൾ, 64 ചാണകക്കുഴികൾ, 10 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള സഹായം, 35 ഹെക്ടർ സ്ഥലത്ത് ഏത്തവാഴ കൃഷിക്കുള്ള സഹായം എന്നിവയാണ് ജീവനോപാധി മേഖലയിൽ ഉൾപ്പെടുത്തി നൽകുന്നത്.