തുമ്പമൺ: നന്മ തിന്മകളെ തിരിച്ചറിയുകയും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾക്ക് മാത്രമെ സമൂഹത്തെ ദിശാ ബോധത്തോടെ മുന്നോട്ടു നയിക്കുവാനും സാമൂഹിക വിപത്തുകളിൽ നിന്നു രക്ഷിക്കുവാനും കഴിയൂ എന്ന് മലങ്കര ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത പറഞ്ഞു. വൈ.എം.സി.എ തുമ്പമണ്ണിൽ സംഘടിപ്പിച്ച മാനവ മൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റവാളികൾ പെരുകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കുന്നതിനുമുള്ള ആത്മാർത്ഥമായ പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വൈ. എം.സി.എ പ്രസിഡന്റ് ഷിബു കെ.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി മാനവമൈത്രി സന്ദേശം നൽകി.വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു മുഖ്യ സന്ദേശം നൽകി. സബ് റീജനൽ ചെയർമാൻ ഡോ.തോമസ് ജോർജ്ജ് മാനവമൈത്രി പ്രതിജ്ഞ ചൊല്ലി കൊടുത്തു.ജനറൽ സെക്രട്ടറി വി.ടി ഡേവിഡ്,രഞ്ജു എം ജെ, സി.സി ജോയി,ജോൺസൺ ബേബി,തോമസ് ജോയി, ജോൺ കോശി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിശ്വശാന്തിക്കായി സ്‌നേഹദീപം തെളിയിച്ചു.തുമ്പമൺ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ സെന്ററിലെ രോഗികൾക്കുവേണ്ടിയുള്ള ക്രിസ്മസ് സമ്മാനം പാലിയേറ്റീവ് സെന്റർ കോ-ഓഡിനേറ്റർ ബെൻസി ഏറ്റുവാങ്ങി.തുടർന്ന് സാന്റാക്ലോസ് ആശംസ, കുടുംബസംഗമം, സ്‌നേഹവിരുന്ന് എന്നിവ നടന്നു.