29-sob-afsal

പന്തളം: ടാങ്കർലോറി ഇടിച്ച് സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവ് മരിച്ചു. ചങ്ങനാശേരി പൂവം വെസ്റ്റ് നടുവിലേപറമ്പിൽ ദേവസ്യയുടെ മകൻ അഫ്‌സൽ ദേവസ്യ (സാബു - 30) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.45 ന് എം.സി റോഡിൽ കുരമ്പാല പത്തിയിൽപടിയിലായിരുന്നു അപകടം. കടയ്ക്കൽ തച്ചൻകോണത്തെ ഭാര്യ വീട്ടിലേക്ക് പോകുമ്പോൾ പന്തളം ഭാഗത്തേക്ക് വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: രാധാമണി, മകൻ: അബി മോൻ.