28-annadanam
പത്തനംതിട്ട ഡിവൈ. എസ്. പി. കെ സജീവ് അന്നദാനം ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: അന്നം ബ്രഹ്മംമാണ് അത് ദാനം ചെയ്യുന്നത് ഏറ്റവും വലിയ പുണ്യകർമ്മമാണെന്ന് വാസ്തുശാസ്ത്ര വിദഗ്ദ്ധൻ രമേഷ് ശർമ്മ മോഷഗിരിമഠം പറഞ്ഞു.മോക്ഷഗിരിയിലുള്ള കലദിക്കാട് നടന്ന അന്നദാന ചടങ്ങിൽ മുഖ്യകാർമികത്വം വഹിയ്ക്കുകയായിരുന്നു അദ്ദേഹം. ഭവനങ്ങളുടെയും, ക്ഷേത്രങ്ങളുടെയും,നാടിന്റെ തന്നെയും അഭിവൃദ്ധിക്കും സമ്പൽ സമൃദ്ധിക്കും ആചാര്യവാക്യങ്ങളിൽ പറയുന്ന ഒന്ന് അന്നദാനമാണ്.നമ്മുടെ നാടിന്റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് കാരണം അന്നം ദാനം ചെയ്യുന്നതിന് പകരം,അത് വിൽക്കുന്നതാണ്.നമ്മുടെ പൂർവികർ ദരിദ്രർ ആയാലും സമ്പന്നർ ആയാലും അവർ ഒരിക്കലും അന്നം വിറ്റിരുന്നില്ല ​ പകരം അന്നം ദാനം ചെയ്യുക മാത്രമാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്നദാന ചടങ്ങ് പത്തനംതിട്ട ഡിവൈ.എസ്.പി.കെ സജീവ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ആർ സുരേഷ് കുമാർ,എ.എസ്.ഐ ഹരീന്ദ്രൻ മറ്റു പൊലീസ് ഉദ്യോഗസ്ഥർ,സംഘാടക സമിതി അംഗങ്ങളായ സുരേഷ്,മധു എംപി,മധു പി.വി, ബിനു ,സുരേന്ദ്രൻ, സുനിൽ ,കെ പി കലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.കൂടാതെ ഭഗവതപാരായണം,ഭജന, ദീപാരാധന,എലിയറയ്ക്കൽ ശബരി ബാലികാസദനം അവതരിപ്പിച്ച ഭക്തിഗാനസുധ,രണ്ടുനേരം അന്നദാനവും നടന്നു.