പത്തനംതിട്ട: ശിവഗിരി തീർത്ഥാടന സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള ഗുരുദേവ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നിന്ന് പുറപ്പെട്ടു. മൂലൂർ സ്മാരകത്തിൽ നടന്ന സമ്മേളനവും രഥഘോഷയാത്രയുടെ ഉദ്ഘാടനവും ആലുവ അദ്വൈതാശ്രമത്തിലെ ശിവസ്വരൂപാനന്ദ സ്വാമി
നിർവഹിച്ചു. മൂലൂർ സ്മാരക കമ്മിറ്റി പ്രസിഡന്റ് കെ.സി. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണകുറുപ്പ്, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗം പിങ്കി ശ്രീധർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ആർ.ബാലൻ, കെ.എൻ രാധാചന്ദ്രൻ, മൂലൂർ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി.പ്രസാദ്, ശിവഗിരി തീർത്ഥാടനം ചീഫ് കോ ഓ​ർഡിനേറ്റർ എം.ബി ശ്രീകുമാർ, ബുക്ക് മാർക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രൻ, മൂലൂർ സ്മാരക സമിതി പ്രസിഡന്റ് പി.വി.മുരളീധരൻ, കോഴഞ്ചേരി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻബാബു, പന്തളം യൂണിയൻ പ്രസിഡന്റ് എ.വി.ആനന്ദരാജൻ, പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ, മൂലൂർ സ്മാരക മാനേജിംഗ് കമ്മിറ്റി അംഗം ടി.വി സ്റ്റാലിൻ, ജിഷാ സുരാജ് തുടങ്ങിയവർ പങ്കെടുത്തു. കൺവീനർ കാരിത്തോട്ട 1206​ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എം.സജീവ് തീർത്ഥാടന ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ശിവഗിരി തീർത്ഥാടനം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് സരസകവി മൂലൂരിന്റെ ഭവനമായ കേരള വർമ്മ സൗധത്തിൽ നിന്ന് 87 വർഷം മുൻപ് അഞ്ചു പേർ ചേർന്നാണ് തീർത്ഥാടനം ആരംഭിച്ചത്.