റാന്നി : ഇടിമണ്ണിക്കൽ ജൂവലറിയുടെ പുതിയ ഷോറൂം റാന്നിയിൽ ഡിസംബർ 30ന് ഉദ്ഘാടനം ചെയ്യും. 5000 സ്‌ക്വയർ ഫീറ്റിലൊരുങ്ങുന്ന അതിവിശാലമായ ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ 10.30ന് സിനിമാതാരം അനു സിത്താര നിർവഹിക്കും. മുല്ലമൊട്ട്, പൂത്താലി, കാശുമാല, ഇളക്കത്താലി, പാലക്കാമാല തുടങ്ങി കേരളീയ ശൈലിയിലുള്ളതും റെയിൻഡ്രോപ്പ്, മൾട്ടികളർലീഫ്, റെയിൻബോ, സിൻഡ്രല്ല തുടങ്ങിയ നെക്ലേസ് ശേഖരവും മറ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരവുമാണ് ഒരുക്കിയിരിക്കുന്നത്. വിവാഹ പർച്ചേസുകൾക്ക് ആനുകൂല്യങ്ങൾക്കൊപ്പം അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്നവരിൽ നിന്ന് ഗിഫ്റ്റ് കൂപ്പൺ വഴി തിരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികൾക്ക് അരപ്പവൻ സ്വർണ്ണനാണയം വീതം നൽകുന്നതാണെന്നും ഉദ്ഘാടന സമ്മാനമായി ജനുവരി 30 വരെ പണിക്കൂലിയിൽ 50 ശതമാനം ഇളവ് നൽകുമെന്നും മാനേജിംഗ് ഡയറക്ടർമാരായ ഇ.ടി. ജോസ്, തോമസ് മാത്യു എന്നിവർ അറിയിച്ചു.