29-sob-vishnu

മലയാലപ്പുഴ: ഓമല്ലൂർ അമ്പലം ജംഗ്ഷനിൽ വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലുണ്ടായ ബൈക്കപകടത്തിൽ മലയാലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. മലയാലപ്പുഴ താഴത്ത് പുല്ലുംപ്ലാവിൽ കുഞ്ഞുമോന്റെ മകൻ വിഷ്ണു (22) ആണ് മരിച്ചത്. ഓമല്ലൂർ ഭാഗത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറിയാണ് അപകടം. വിഷ്ണുവിനാെപ്പം ഒപ്പം യാത്രചെയ്തിരുന്ന മലയാലപ്പുഴ സ്വദേശി ജിഷ്ണു (22)നെ ഗുരുതരമായ പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ മാതാവ്: പ്രസന്ന, സഹോദരി: കല്യാണി.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.