പ്രമാടം : പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 135 ാം ജന്മവാർഷിക ദിനാചരണം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ലീല രാജൻ,പഞ്ചായത്തംഗം അന്നമ്മ ഫിലിപ്പ്,എൻ.ഗോപിനാഥൻ നായർ,കെ.ഇ.വർഗീസ് എന്നിവർ പ്രസംഗിച്ചു.