പത്തനംതിട്ട : പ്ളാസ്റ്റിക് നിരോധനത്തിന് വ്യാപാരികൾക്ക് സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടത്തിയ മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണ്ണയും സംസ്ഥാന സെക്രട്ടറി മനോജ് കമലാലയം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. എം. നസീർ, ഏബ്രഹാം പരുവാനിക്കൽ, കെ.എസ്. അനിൽകുമാർ, ഷാജി മാത്യു, ബാബു പറയത്തുകാട്ടിൽ, കെ. സുരേഷ് ബാബു, ജിജോ.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.