അടൂർ: കേരളകൗമുദിയും അടൂർ എസ്.എൻ.ഐടിയും ചേർന്നൊരുക്കുന്ന ബോധപൗർണ്ണമി ലഹരിവിരുദ്ധ സെമിനാർ നാളെ പെരിങ്ങനാട് തൃച്ഛേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും സ്‌കൂൾ പ്രിൻസിപ്പാൾ കെ.സുധയുടെ അദ്ധ്യക്ഷതയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ ക്ലാസ് നയിക്കും.എസ്.എൻ.ഐടി. മാനേജിംഗ് ഡയറക്ടർ എബിൻ ആമ്പാടിയിൽ, അക്കാഡമിക് തലവൻ ഡോ. കേശവ്മോഹൻ, കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.