നാരങ്ങാനം: സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കണമുക്ക് പുത്തൻപുരയിൽ പടിഞ്ഞാറ്റേതിൽ വി. ആർ. കൃഷ്ണൻകുട്ടി (61) ആണ് മരിച്ചത്. വിലങ്ങുപാറ തൂളികുളത്ത്പടി റോഡിലെ കുത്തിറക്കമുള്ള ഭാഗത്ത് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പാറമടയിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന് പാറമടയിൽ വെച്ചുണ്ടായ അപകടത്തിൽ നേരത്തെ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. അംഗപരിമിതർക്കുള്ള ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. സംസ്‌കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 3ന്. ഭാര്യ: ലീലാമണി. മക്കൾ: അമ്പിളി, അഭിലാഷ്. മരുമകൻ: ലിന്റു ചന്ദ്രൻ.