പത്തനംതിട്ട :കേരള സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ ആദ്യ ഘട്ട പരിശീലനം നടന്നു. ദുരന്തങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച നൂറ് കണക്കിന് ആളുകളെ ഓരോ പ്രദേശത്തും സന്നദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ ഫയർഫോഴ്സ് വകുപ്പിന് കീഴിൽ രൂപീകരിച്ച വിഭാഗമാണ് കേരള സിവിൽ ഡിഫൻസ്.നഗരസഭാ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ എ.സഗീർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഫയർഓഫീസർ എം.ജി.രാജേഷ് മുഖ്യസന്ദേശം നൽകി.സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാർ,അർച്ചന,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു അനിൽ, മുനിസിപ്പൽ സെക്രട്ടറി എ.എം മുംതാസ്,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പോൾ വർഗീസ്,സിവിൽ ഡിഫൻസ് വോളണ്ടിയർ സന്തോഷ് പി.ചാക്കോ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജി.എസ് നോബിൾ എന്നിവർ സംസാരിച്ചു.