30-sasthra
ഏഴംകുളം ഗ്രാമപഞ്ചായത്ത് തൊടുവക്കാട് വാർഡ് സ്റ്റുഡൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചശാസ്ത്ര വിജ്ഞാന യാത്ര.

ഏഴംകുളം : ശാസ്ത്ര അവബോധം വർദ്ധിപ്പിക്കുവാൻ വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിജ്ഞാന യാത്ര സംഘടിപ്പിച്ചു. ഏഴംകുളം പഞ്ചായത്ത് തൊടുവക്കാട് വാർഡ് സ്റ്റുഡൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിജ്ഞാന യാത്ര സംഘടിപ്പിച്ചത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഉപഗ്രഹ കാഴ്ച്ചകളിലൂടെ വിദ്യാർത്ഥികൾക്ക് നേരിൽ കണ്ട് മനസിലാക്കുവാൻ വാർഡിലെ താമസക്കാരായവർക്ക് വേണ്ടിയാണ് യാത്ര സംഘടിപ്പിച്ചത്.വിക്രം സരാഭായ് സ്‌പെയ്‌സ് സെന്റർ,തിരുവനന്തപുരം പ്രിയദർശിനി പ്ലാനിറ്റോറിയം തുടങ്ങിയ കേന്ദ്രങ്ങൾ വിദ്യാർത്ഥികൾ സന്ദർശിച്ചു.വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പടെ 43 പേർ സംഘത്തിൽ ഉണ്ടായിരുന്നു. വാർഡ് മെമ്പർ വിജു രാധാകൃഷ്ണൻ,സ്റ്റുഡൻസ് ക്ലബ് സെക്രട്ടറി റോബിൻ ജോസ്,ട്രഷറർ ആഘോഷ്, ആശാ വർക്കർമാരായ അജിതാ സുധാകരൻ,മേരിക്കുട്ടി മാത്യു എന്നിവർ യാത്രക്ക് നേതൃത്വം നൽകി.