വെച്ചൂച്ചിറ: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ റോഡ് നിയമങ്ങൾ പാലിക്കൂ.. അപകടം ഒഴിവാക്കൂ..' എന്ന സന്ദേശമുയർത്തി ട്രാഫിക്ക് ബോധവൽക്കരണബൈക്ക് റാലി സംഘടിപ്പിച്ചു.ചാത്തൻതറ, മുക്കൂട്ട്തറ, മണ്ണടിശാല തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച് വെച്ചൂച്ചിറ ടൗണിൽ സമാപിച്ചു. പൊലീസ് ഉദ്യോഗസ്ഥരും,പൊതു ജനങ്ങളും അണിനിരന്ന റാലിക്ക് കൊഴുപ്പേകി ക്രിസ്മസ് സന്ദേശവുമായി സാന്താക്ലോസ് വേഷധാരികളുമുണ്ടായിരുന്നു. വെച്ചൂച്ചിറ ടൗണിൽ ഹെൽമറ്റ് ,സീറ്റ് ബൽറ്റ് ധരിച്ച് വന്നവർക്ക് മധുരവും നല്കി. വ്യത്യസ്തമായ ബോധവൽക്കരണത്തിൽ കൗതുകവും ആവേശവുമുൾക്കൊണ്ട് വെച്ചൂച്ചിറയിലെ വ്യാപാരികളും പൊലീസിനൊപ്പം കൂടി. ട്രാഫിക്ക് ബോധവൽക്കരണ റാലി സബ് ഇൻസ്‌പെക്ടർ നൗഷാദ് ഉദ്ഘാടനം ചെയ്തു.എസ്.ഐ രാജൻ, എ എസ് ഐ അനിൽ ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്യാം മോഹൻ, മഹേഷ് കൃഷ്ണ എന്നിവർ നേതൃത്വം നല്കി.