തിരുവല്ല : വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ആർ. രാജേന്ദ്രൻ പിള്ള (പ്രസി‌ഡന്റ്), ജിജി ജോർജ് (സെക്രട്ടറി), സത്യാനന്ദപണിക്കർ (ട്രഷറർ), കൂടൽ ശാന്തകുമാർ, ചന്ദ്രശേഖരകുറുപ്പ്, ജോജോ കോവൂർ (വൈസ് പ്രസിഡന്റുമാർ), ടി. മുരുകേശ്, ബാബു പാലയ്ക്ക്ൽ, ജയകുമാർ (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.