കോഴഞ്ചേരി: രാജ്യത്തെ ഏറ്റവും പ്രമുഖനായ സന്ന്യാസി വര്യൻ ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വേശ്വര തീർത്ഥയുടെ സമാധിയിൽ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം അനുശോചനം രേഖപ്പെടുത്തി. വിദ്യാധിരാജ മന്ദിരത്തിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് പി.എസ്.നായർ അനുശോചന രേഖപ്പെടുത്തി.ഹിന്ദു സമാജത്തിനും രാജ്യത്തിനും ഒരു മാർഗദർശിയെയാണ് സ്വാമിയുടെ സമാധിയിലൂടെ നഷ്ടമായതെന്ന് പി.എസ്.നായർ അനുസ്മരിച്ചു. വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, അഡ്വ.കെ. ഹരിദാസ്,സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, ജോ.സെക്രട്ടറിമാരായ അനൂപ് കൃഷ്ണൻ,അഡ്വ.ഡി. രാജഗോപാൽ, ട്രഷറാർ ടി.കെ.സോമനാഥൻ നായർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം.അയ്യപ്പൻകുട്ടി,അഡ്വ.ജയവർമ്മ, ജഗൻമോഹൻ ദാസ്,കെ.പി. സോമൻ,വനിതാവേദി കൺവീനർ രത്‌​നമ്മ വി.പിള്ള, എൻ. കെ.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.