അടൂർ: അടൂരിലെ യുവജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു നഗരസഭാ സ്റ്റേഡിയം നിർമ്മിക്കാത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മാകമായി നഗരസഭകവാടത്തിന്റെ റോഡിൽ പ്രതിഷേധ കളിക്കളം തീർത്തു.നിയോജക മണ്ഡലം പ്രസിഡന്റ് ഫെന്നി നൈനാന്റെ നേതൃത്വത്തിലായിരുന്നു സമരം.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി രാഹുൽ മംകൂട്ടത്തിൽ,റെനോ പി രാജൻ, ഷിബു ചിറക്കരോട്, നന്ദു ഹരി അമ്മു രാജൻ,ഷെഹിം,തൗഫീഖ് രാജൻ,ഗോപു കരുവാറ്റ,ചൂരക്കോട് ഉണ്ണികൃഷ്ണൻ. മനുനാഥ്,അഭി വിക്രം, റോബിൻ ജോർജ്, റസീനനസിർ ജെയ്സൺ, തുടങ്ങിയവർ നേതൃത്വം നൽകി.