കലഞ്ഞൂർ: 2020 ജനുവരി 8ന് നടത്തുന്ന പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം ഐക്യട്രേഡ് യൂണിയൻ കലഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനടജാഥ നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എസ്.രാജേഷ്,ജാഥാ മാനേജർ ഐ.കെ.ദേവരാജൻ, ഇ. എസ്.ഇസ്മയിൽ,അനീഷ് ഗോപിനാഥ്,യൂസഫ്,ഉഷാ മോഹൻ, എൻ.ജി.കെ.പണിക്കർ,ഓമനക്കുട്ടൻ കാരയ്ക്കാക്കുഴി,ഷാജി കൂടൽ,ധർമ്മരാജൻ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം എ.ഐ.ടി യു.സി.ജില്ലാ വൈസ് പ്രസിഡന്റ് ഇളമണ്ണൂർ രവി ഉദ്ഘാടനം ചെയ്തു.