ഇലന്തൂർ : എസ്.എൻ.ഡി.പി 339-ാം ശാഖായോഗത്തിന്റെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠാ വാർഷികം ജനുവരി 3ന് നടക്കും. തന്ത്രി അനിരുദ്ധൻ, ശാന്തി ലക്ഷ്മണൻ എന്നിവരുടെ മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 5.15ന് പള്ളിയുണർത്തൽ, 5.20ന് നിർമാല്യ ദർശനം, 5.30ന് അഭിഷേകം,5.45ന് മഹാഗണപതിഹോമം,7.30ന് ആചാര്യവരണം, 8.25 ന് കൊടിയേറ്റ്,11.30ന് കലശ പൂജ,12ന് തന്ത്രി അനിരുദ്ധന്റെ പ്രഭാഷണം,ഉച്ചയ്ക്ക് 1ന് സമൂഹ സദ്യ,വൈകിട്ട് 4ന് സർവൈശ്വര്യപൂജ, 5.30ന് സഹസ്രനാമാർച്ചന,ദീപാരാധന, ദീപകാഴ്ച എന്നിവ നടക്കും.വൈകിട്ട് 7.30ന് കൊടിയിറക്ക്,മംഗള പൂജ. 8 മുതൽ 9.15 വരെ കലാനൃത്ത സന്ധ്യ.