കോഴഞ്ചേരി : കേരള സ്‌റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാ കമ്മിറ്റി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്രിസ്മസ് പുതുവത്സര കാർഡ് ഡിസൈനിംഗ് മത്സരം നടത്തി. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്‌നേഹ എസ്.നായർ ഒന്നാം സ്ഥാനം നേടി. കോന്നി എലിയറയ്ക്കൽ തടത്തിൽ പുത്തൻവീട്ടിൽ സജീന രണ്ടാം സ്ഥാനവും അടൂർ മങ്ങാട് ന്യൂമാൻ സെൻട്രൽ സ്‌കൂളിലെ അർപ്പിത രഞ്ചിത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോന്നി എസ്.എൻ. പബ്ലിക് സ്‌കൂളിലെ എസ്.എസ്. അഭിരാമി പ്രത്യേക പ്രോത്സാഹന സമ്മാനത്തിനർഹയായി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ജനുവരി 11ന് തിരുവല്ല ബി.പി.ഡി.സിയിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ സമ്മാനിക്കുമെന്ന് ജില്ലാ പ്രസിഡന്റ് റോയി വർഗീസ് ഇലവുങ്കൽ അറിയിച്ചു.