കോന്നി: യുവാവിനെ മർദ്ദിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ താമസ സ്ഥലത്ത് നിന്ന് ഇറക്കിവിട്ടു. ശനിയാഴ്ച രാത്രി 11ന് കോന്നി ടൗണിലാണ് സംഭവം. കോന്നി ടൗണിൽ താമസിക്കുന്ന യുവാവിനെ ബംഗാളി തൊഴിലാളി മർദ്ദിച്ചെന്നാരോപിച്ചാണ് ആളുകൾ സംഘടിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ താമസ സ്ഥലത്ത് നിന്ന് ഇറക്കിവിടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സംഘർഷം ഒഴിവാക്കി.