തിരുവല്ല: കളരിക്കൽ കെ.എൻ.ഗംഗാധര പണിക്കർ മെമ്മോറിയിൽ എവറോളിംഗ് ട്രോഫിക്കു വേണ്ടി തിരുമൂലപുരം എസ്.എൻ.വി സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച സീമെൻസ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ആദ്യ മൽസരത്തിൽ ചങ്ങനാശേരി ബൊക്കാ ജൂനിയേഴ്‌സിന് ആദ്യ വിജയം. ഇന്നലെ വൈകിട്ട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ലൂമി നേഴ്‌സ് തൂശൂരിനെയാണ് പരാജയപ്പെടുത്തിയത്.
ശ്രീരാജ്, എൽദോ എന്നിവർ ഗോളുകൾ നേടി. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം വി.പി.ഷാജി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി.പി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം ഇൻസ്‌പെക്ടിംഗ് ആഫീസർ എസ്.രവീന്ദ്രൻ, വി.കെ.പങ്കജാക്ഷിയമ്മ, റെജിനോൾഡ് വർഗീസ്, സെക്രട്ടറി സന്തോഷ് അഞ്ചേരിൽ, ജനറൽ കൺവീനർ ടി.എ. റെജികുമാർ, പ്രസാദ് കരിപ്പക്കുഴി എന്നിവർ സംസാരിച്ചു.
ഇന്ന് വൈകിട്ട് 4.30ന് പ്രതിഭ ഉള്ളൂർ തിരുവനന്തപുരം പത്തനാപുരം ടി.എഫ് സിയെ നേരിടും. എസ്.പി റെജി ജേക്കബ് ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി മുൻ ക്യാപ്ടൻ ജോബി ജോസഫ് മുഖാതിഥിയാകും.