i

. പത്തനാപുരം: പനംമ്പറ്റ പേപ്പർമിൽ പാതയിൽ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച ട്രാവലർ കുഴിയിലേക്ക് മറിഞ്ഞു.ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പനംമ്പറ്റ ബിവറേജസ് ഔട്ട്ലെറ്റിന് സമീപമായിരുന്നു അപകടം.അടൂർ തെങ്ങമത്ത് നിന്നും കാര്യറ കാഞ്ഞിരമലയിലേക്ക് പോകുകയായിരുന്നു ട്രാവലർ.കൊടുംവളവിൽ എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ട്രാവലർ ഇടിച്ചു. വെട്ടിച്ച് മാറ്റിയ ട്രാവലർ എതിർവശത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടി എത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാരും പ്രദേശവാസികളും ചേർന്നാണ് വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയത്.ഇവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.പനംമ്പറ്റ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ പറയരുവിള സ്വദേശിയായ സോകനനെ കാലുകൾക്ക് പരിക്കേറ്റ നിലയിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുന്നിക്കോട് നിന്നു പൊലീസും ആവണീശ്വരത്ത് നിന്നു ഫയര്‍ഫോഴ്സും എത്തി.നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന മേഖലയാണിത്.രണ്ടുമാസം മുമ്പ് സിമന്റുമായി എത്തിയ ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു.