പുനലൂർ:തെങ്കാശിയിൽ നിന്നു ചങ്ങനാശേരിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ കടത്തിക്കൊണ്ടു വന്ന ഒന്നര കിലോ കഞ്ചാവുമായി തമിഴ്നാട് കമ്പം സ്വദേശി മാസാനത്തെ(59) ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. ഇന്നലെ സന്ധ്യക്ക് 6.30ന് നടത്തിയ വാഹന പരിശോധനയിലാണ് പടിയിലായത്. തിരുവല്ലയിലെ വ്യാപാരികൾക്ക് എത്തിക്കാനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ അയ്യപ്പൻമാരുടെ വേഷത്തിൽ എത്തി എക്സൈസ്, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിൽ തുടർച്ചയായി മിന്നൽ പരിശോധനകൾ നടത്തി കണക്കിൽ പെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് വാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്.