പത്തനംതിട്ട: കോഴഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 10 മുതൽ 20 വരെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കോഴഞ്ചേരി കാർണിവൽ നടത്തും.10ന് വൈകിട്ട് 5ന് ഉദ്ഘാടനം നടക്കും. കാർണിവലിനോടനുബന്ധിച്ച് അമ്യൂസ്‌മെന്റ് പാർക്ക്,കലാസന്ധ്യകൾ,കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പവലിയനുകൾ,സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചുണ്ട്.കലാസന്ധ്യ, കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കാർഷിക സെമിനാർ, കർഷകരെ ആദരിക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.സെമിനാർ ഉദ്ഘാടനം 15ന് വൈകിട്ട് 5ന് മന്ത്രി വി. എസ്.സുനിൽകുമാർ നിർവഹിക്കും.18ന് കലാസന്ധ്യ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ലഭിക്കുന്ന വരുമാനം കാൻസർ രോഗികൾക്ക് പ്രയോജനപ്പെടും വിധം ജില്ലാ കാൻസർ സെന്റർ,ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്ന എം.സി.ആർ.ഡി തെള്ളിയൂർ, വയലത്തലയിലെ സർക്കാർ വൃദ്ധസദനം,പെൺകുട്ടികളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന ബാലികാസദനം എന്നിവിടങ്ങളിൽ ചെലവഴിക്കും.വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ഷാജി മാത്യു പുളിമൂട്ടിൽ, ജനറൽ സെക്രട്ടറി ചന്ദ്രശേഖരകുറുപ്പ് പഴഞ്ഞിയിൽ എന്നിവർ പങ്കെടുത്തു.