പത്തനംതിട്ട :ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് ഇനി 24 മണിക്കൂറും പ്രവർത്തിയ്ക്കും.നാളെ മുതലാണ് പ്രവർത്തനം മുഴുവൻ സമയമായി മാറുന്നത്.നിലവിൽ രണ്ട് ഡോക്ടർമാരെ ഉള്ളുവെങ്കിലും ജനുവരി ഒന്നു മുതൽ ഒരു ഡോക്ടർ കൂടി ജോയിൻ ചെയ്യും.അങ്ങനെ കാത്ത് ലാബിൽ ഇനി ഡോക്ടർമാർ മൂന്നാകും

ഈ വർഷം ജനുവരി 26ന് മന്ത്രി കെ.കെ ശൈലജയാണ് കാത്ത് ലാബ് ഉദ്ഘാടനം ചെയ്തത്.

ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ മൂന്നാമത്തേതുമാണ് ജനറൽ ആശുപത്രിയിലെ കാത്ത്‌ലാബ്. കിഫ്ബി വഴി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ കാത്ത് ലാബാണിത്.എട്ട് കോടി രൂപ ചെലവഴിച്ചാണ് കാത്ത് ലാബ് നിർമ്മിച്ചത്.അഡ്മിറ്റാകുന്ന എല്ലാ രോഗികൾക്കും എല്ലാ പരിശോധനകളും സൗജന്യമാണ്.എക്കോ,ടി.എം.ടി പരിശോധനകൾക്ക് സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ നിരക്ക് ആയിരം രൂപയാണ്.ആൻജിയോഗ്രാമിന് പതിനായിരം മുതൽ ഈടാക്കി വരുന്നുണ്ട്. ഒരു വർഷം കൊണ്ട് 375 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണത്തെ അഭിമുഖീകരിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനും കഴിഞ്ഞിട്ടുണ്ട്.എന്നാൽ കഴിഞ്ഞ ദിവസം എത്തിയ ഒരു രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു.നിലവിൽ ആകെ പത്ത് ബെഡ് ആണ് ഉള്ളത്.അതിൽ ഒഴിവില്ലാത്തതിനാലാണ് കോട്ടയത്തേക്ക് മാറ്റേണ്ടി വന്നത്.

ജനുവരി മുതൽ ഡോ.ജോൺ,ഡോ.ജോസ് പൈകട, ഡോ. ദീപു എന്നീ മൂന്ന് ഡോക്ടർമാരും എട്ട് നഴ്സുമാരും ജോലിയിലുണ്ടാകും.

കാത്ത് ലാബിൽ പരിശോധനകൾക്കുളള ഫീസ് നിരക്കുകൾ

എ.പി.എൽ 500രൂപ.

ബി.പി.എൽ 200രൂപ.

ടി.എം.ടി

എ.പി.എൽ 600രൂപ.

ബി.പി.എൽ 300രൂപ.


ആൻജിയോഗ്രാം 6000രൂപ (എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ല).

-കാത്ത്ലാബിന്റെ നിർമ്മാണ ചെലവ് 8 കോടി