അടൂർ: ഇളമണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് പ്രവർത്തകർ മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ സന്ദർശിച്ചു. യോഗവും ഗുരുവന്ദന സംഗമവും മനഃശാസ്ത്ര ചിന്തകൻ അഡ്വ. പി.ആർ. ബിജുചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.എൽ. മിനി, പ്രിൻസിപ്പൽ ഇൻ ചാർജ് ഉഷ മോഹൻ, അദ്ധ്യാപകരായ എൻ.കെ. സതികുമാർ, പി.ആർ. അജിത്, ടി.വി. ഷക്കീല, ഡി. ജയരാജ് എന്നിവർ സംസാരിച്ചു. കസ്തൂർബ ഗാന്ധിഭവൻ മാനേജർ വി. ജയകുമാർ സ്വാഗതവും പി.ആർ.ഒ അൻവർ എം. സാദത്ത് നന്ദിയും പറഞ്ഞു.