അടൂർ:സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജനുവരി എട്ടിനു നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി അടൂർ മുനിസിപ്പൽ മേഖലയിൽ വാഹന പ്രചരണ ജാഥ നടത്തി.സി.ഐ.ടി.യു.ജില്ലാ ജോയിന്റ് സെക്രട്ടറി പി.രവിന്ദ്രൻ ഉദ്ഘാടനം ചെയ്തു.അടൂർ മുനിസിപ്പൽ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്അദ്ധ്യക്ഷനായി. ബോബി മാത്തുണ്ണി, ടി.മധു,വിജയൻ,ഷാജഹാൻ,കെ.മഹേേഷ് കുമാർ,രാധാകൃ ഷണൻ,ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.