മല്ലപ്പള്ളി: ജീവകാരുണ്യ പ്രവർത്തിന് തുക ശേഖരിക്കുന്നതിനായി പയറ്റുകാലാ ബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ അഖില കേരളാ വടംവലി മത്സരം നടത്തും. വൈകുന്നേരം 5ന് മഹനീയം ഗ്രൗണ്ടിൽ മുൻ രാജ്യ സഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിക്കുമെന്ന് പ്രോഗ്രാം കൺവീനർ കെ.ആർ.ഷിബിൻ അറിയിച്ചു.