പന്തളം: വസ്തുവും വീടും ഇല്ലാത്ത കുടുംബങ്ങളെ പാർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ലൈഫ് മിഷനിലൂടെ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നു. പൈലറ്റ് പദ്ധതിയായി പതിനാല് ജില്ലകളിലും ഓരോ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനായി ഭരണാനുമതി ലഭിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാവുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഫ്‌ളാറ്റ് സമുച്ചയം
പന്തളത്ത് ചേരിക്കലിൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു.
44 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. രണ്ടു കിടപ്പുമുറി, അടുക്കള, ഒരു ഹാൾ, സിറ്റൗട്ട് എന്നിങ്ങനെയാണ് ഒരുകുടുംബത്തിന് ലഭിക്കുന്ന സൗകര്യം. അടൂർ മണ്ഡലത്തിൽ ഏഴംകുളം, കടമ്പനാട്, ഏറത്ത്, അടൂർ
നഗരസഭ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തി ഗവൺമെന്റിലേക്ക് സമർപ്പിക്കും