കോന്നി: ഗ്രീൻനഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോന്നി പഞ്ചായത്തിലെ 15, 16,17 വാർഡുകളുടെ പരിധിയിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക്ക് രഹിത ഉറവിട മാലിന്യ സംസ്‌ക്കരണ പദ്ധതിക്ക് ജനുവരി ഒന്നിനു തുടക്കമാകും.വൈകുന്നേരം 5ന് ബി ആൻഡ് ബി അപ്പാർട്ട്‌മെന്റ് ഓഡിറ്റോറിയത്തിൽ ആന്റോ ആന്റണി എം.പി ശുചിത്വ പദ്ധതി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് വി.ബി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. ഒരു വീട്ടിൽ ഒരു തുണി സഞ്ചി പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ഉദ്ഘാടനം ചെയ്യും.ഫാ.മഞ്ജു ഡേവിഡ് ക്രിസ്മസ് പുതുവർഷ സന്ദേശം നൽകും. ജഗീഷ് ബാബു, എം.സി രാധാകൃഷ്ണൻ നായർ, മുകേഷ് മുരളിധരൻ , ജോർജ് വർഗീസ്, ഇ.ജെ വർഗീസ്,രാജീസ് കൊട്ടാരം, ബിജു ടി.അലക്‌സ് എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ.ഇക്കോ ടൂറിസം മേഖലയെ സമ്പൂർണ ഹരിത ഗ്രാമമാക്കുകയാണ് പദ്ധതിയിലൂടെ ലഷ്യമിടുന്നത്.