വള്ളിക്കോട്‌കോട്ടയം : വികോട്ടയം വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ നടന്ന എക്യൂമെനിക്കൽ കുടുംബസംഗമ സന്ധ്യയും പ്രതിഭാസംഗമവും അഡ്വ.കെ.യു. ജനീഷ്‌കുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ.പ്രസിഡന്റ് എൻ.ബി.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ വി.കോട്ടയം ഗ്രാമത്തിന് വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രതിഭകളെ വൈ.എം.സി.എ. കേരളാ റീജിയൻ അദ്ധ്യക്ഷ കുമാരി കുര്യാസ് പ്രശംസാപത്രം നൽകി ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ വിതരണം ചെയ്തു. കിടപ്പുരോഗികൾക്കുള്ള സാമ്പത്തിക സഹായവിതരണം ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു നിർവഹിച്ചു.ഫാ.ജോർജ്ജ് പുത്തൻവിള,ഫാ.ഡേവിഡ് പി.തങ്കച്ചൻ,റവ.തോമസ് റിനു വർഗീസ്,ഡോ.എൻ.കെ.മുരളീധരൻ, ക്യാപ്റ്റൻ എം.എം.തോമസ്,പി.സി.ജോസ്,ബിനോയ് കെ. ദാനിയേൽ,പി.ടി സോമൻ, എസ്.തോമസുകുട്ടി,സോജി സോമൻ എന്നിവർ പ്രസംഗിച്ചു.