തിരുവല്ല: സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം പ്രാബല്യത്തിൽ വരുന്ന ജനുവരി 1 മുതൽ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും അനുബന്ധ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി. “പ്രകൃതി വേണം, പ്ലാസ്റ്റിക് വേണ്ട” എന്ന ആപ്തവാക്യവുമായി പുഷ്പഗിരിയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ പ്രചരണ പ്രവർത്തനങ്ങൾ നടത്തും. സന്ദർശകർക്ക്പുഷ്പഗിരി സ്ഥാപനങ്ങളിൽ തുണി സഞ്ചികൾ ലഭ്യമായിരിക്കും. നിരോധിച്ചിട്ടില്ലാത്ത കുപ്പികൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ ശേഖരിക്കാനായി പുഷ്പഗിരി കാമ്പസിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനുവരി 1ന് പുഷ്പഗിരി സ്ഥാപനങ്ങൾ സംയുക്തമായി പ്ലാസ്റ്റിക് ശുചീകരണ ദിനമായി ആചരിക്കും.ആശുപത്രിയിൽ വരുന്ന പൊതുജനങ്ങൾ ഇതൊരറിയിപ്പായി കണക്കാക്കി സഹകരിക്കണമെന്ന് പുഷ്പഗിരി സി.ഇ.ഓഫാ.ജോസ് കല്ലുമാലിക്കൽ അറിയിച്ചു.