കുറിയന്നൂർ : പുല്ലാട് ഇളപ്പുങ്കൽ ചെറുകാട്ട് ഓറേത്ത് കുടുംബാംഗം സി.വി. ഈശോ (കുഞ്ഞൂഞ്ഞ്–91) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മൂന്നിന് നീലേത്ത് മാത്തോമ്മാ പള്ളിയിൽ. ഭാര്യ: കുറിയന്നൂർ കുഴിമണ്ണിൽ തങ്കമ്മ. മലേഷ്യയിലെ ബാഹാവ് ന്യൂ റോംപിൻ എസ്റ്റേറ്റിലെ ആശുപത്രി വിഭാഗം മുൻ ഉദ്യോഗസ്ഥനായിരുന്നു. മക്കൾ: ലൂസി (റിട്ട. ടീച്ചർ മീന്തലക്കര തിരുവല്ല), ലിസി (റിട്ട. എൻജിനീയർ ദുബായ്, പെരുമ്പാവൂർ), സന്തോഷ്. മരുമക്കൾ: തിരുവല്ല മീന്തലക്കര മാമ്മൂട്ടിൽ കണ്ടത്തിൽ കെ. കെ. അലക്‌സാണ്ടർ, പെരുമ്പാവൂർ പിച്ചനാട്ട് പറമ്പിൽ ഈപ്പൻ ഫിലിപ്പ് (ഈപ്പൻ ഫിലിപ്പ് ആൻഡ് കമ്പനി ചാട്ടേഡ് അക്കൗണ്ടന്റ്‌സ് പെരുമ്പാവൂർ), മിനി (പൂവത്തൂർ).