പത്തനംതിട്ട: നിരോധനം വരുന്നതിന് രണ്ട് മാസം മുമ്പേ പ്ലാസ്റ്രിക്കിനെതിരെ യുദ്ധം തുടങ്ങിയ പഞ്ചായത്താണ് കുളനട.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും ഹരിതകേരള മിഷന്റെയും മാനദണ്ഡങ്ങൾ പാലിച്ച് പ്ളാസ്റ്റിക്, മാലിന്യമുക്ത മാതൃകാ പഞ്ചായത്താകാനുളള അവസാനവട്ട പ്രവർത്തനങ്ങളിലാണ് കുളനട ഗ്രാമ പഞ്ചായത്ത്. ഇതിനകം നിരവധി പദ്ധതികൾ നടപ്പാക്കിയ പഞ്ചായത്തിനെ ഇൗ മാസം അവസാനത്തോടെ ജില്ലയിലെ മാതൃകാ പഞ്ചായത്തായി പ്രഖ്യാപിച്ചേക്കും.
പ്ളാസ്റ്റിക് vs കുളനട
----------------------------
> രണ്ടു മാസം മുമ്പ് കടകൾക്ക് നോട്ടീസ് നൽകി. അൻപത് മൈക്രോണിൽ താഴെയുളള പ്ളാസ്റ്റിക് ഉപയോഗിക്കില്ലെന്ന് കട ഉടമകളിൽ നിന്ന് ഒപ്പിട്ടു വാങ്ങി.
> പ്ളാസ്റ്റിക് കുപ്പികൾ ഇടുന്നതിന് 22 ബോട്ടിൽ ബൂത്തുകൾ റോഡുകളുടെ വശങ്ങളിൽ സ്ഥാപിച്ചു.
> പ്ളാസ്റ്റിക് കവറുകൾ ശേഖരിക്കുന്നതിന് 22 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ സ്ഥാപിച്ചു.
> വീടുകളിൽ നിന്നും കടകളിൽ നിന്നും മാസംതോറും പ്ളാസ്റ്റിക് കവറുകൾ ശേഖരിക്കുന്നു.
> വാർഡ് ശുചിത്വസമിതി, റഡിന്റ്സ് അസോസിയേഷൻ എന്നിവ മുഖേന വീടുകളിൽ തുണിസഞ്ചികൾ നൽകുന്ന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു.
> മത്സ്യ, സസ്യ മാർക്കറ്റുകൾ പ്ളാസ്റ്റിക് രഹിതമാക്കി
> വാർഡുകളിലെ ശുചിത്വ ബോധവത്കരണ ക്ളാസുകൾ 15ന് പൂർത്തിയാകും.
> മാലിന്യം നിറഞ്ഞുകിടന്ന മാന്തുക കുപ്പണ്ണൂർ പാടത്തിന്റെ തീരം ശുചീകരിച്ച് പാർക്ക് നിർമ്മിച്ചു.
> മാലിന്യ സംസ്കരണത്തിന് എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു.
---------------------
'' കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനകീയ കൂട്ടായ്മയിലൂടെ നടത്തിയ പ്രവർത്തനങ്ങളാണ് കുളനടയെ മാലിന്യമുക്ത പഞ്ചായത്ത് ആക്കുന്നത്.
അശോകൻ കുളനട, പഞ്ചായത്ത് പ്രസിഡന്റ്.