കാഞ്ഞീറ്റുകര : എസ്.എൻ.ഡിപി വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ വാളന്റിയേഴ്സ് നിർമ്മിച്ച എൽഇഡി ബൾബ് കുറഞ്ഞ വിലയ്ക്ക് വീടുകളിൽ നല്കുകയും, പേപ്പർ ബാഗ് നിർമ്മാണവും സോപ്പ്പൊടി,ലോഷൻ,പാത്രം കഴുകുന് ലിക്വിഡ് എന്നിവ നിർമ്മിക്കുകയും ചെയ്തു.വയോഹിതം,സിര,ഹരിത ഭവനം എന്നീ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് ഭവന സന്ദർശനം നടത്തുകയും വയോജനങ്ങളെ വീട്ടിൽ സന്ദർശിച്ച് ക്ഷേമകാര്യങ്ങൾ അന്വേഷിക്കുകയും ബ്ലഡ് ഡോണേഴ്സ് ലിസ്റ്റ് തയാറാക്കുകയും പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെപ്പറ്റി ബോധവാന്മാരാക്കുകയും ചെയ്തു. ക്രിസ്മസ് ദിനത്തിൽ കാർമ്മേൽ അഗതി മന്ദിരത്തിൽ വയോജനങ്ങളോടൊപ്പം ആഘോഷിക്കുകയും ചെയ്തു.ലഹരിവിരുദ്ധ സ്റ്റിക്കർ പതിക്കൽ,അർബുദ രോഗസാദ്ധ്യതകളെക്കുറിച്ച് ബോധവത്കരണം എന്നിവ നടത്തി.