കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 2019​-20 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ നെൽകർഷകർക്ക് ആശ്വാസമായി വയൽ ഉഴുന്ന ആവശ്യാർത്ഥം 10 ലക്ഷം രൂപ ഉൾപ്പെടുത്തി അട്ടച്ചാക്കൽ പാടശേഖര സമിതിക്ക് ബ്ലോക്ക് പഞ്ചായത്ത് ട്രാക്ടർ വാങ്ങി നൽകി.കോന്നി പഞ്ചായത്തിലെ നെൽകർഷകർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്.അട്ടച്ചാക്കൽ സേവാ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.രജനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ട്രാക്ടറിന്റെ താക്കോൽ പാടശേഖര സമിതി പ്രസിഡന്റ് എൻ.ഫിലിപ്പോസിന് കൈമാറി. പദ്ധതി വിശദീകരണം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജെ.ആർ.ലാൽകുമാർ നടത്തി.കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് രാജു,പ്രിയ.എസ്.തമ്പി, മിനി വിനോദ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീനാമ്മ റോയി,പഞ്ചായത്ത് അംഗം എൻ.എൻ.രാജപ്പൻ,കോന്നി കൃഷി ആഫീസർ ജ്യോതിലക്ഷ്മി, .പാടശേഖര സമിതി പ്രസിഡന്റ് എൻ.ഫിലിപ്പോസ്, സെക്രട്ടറി തോമസ് ജോർജ്ജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.