മല്ലപ്പള്ളി: കാർഷിക മേഖലയിൽ വിവിധ സാങ്കേതിക വിദ്യകളിൽ നൈപുണ്യം വർദ്ധിപ്പിച്ച് യുവതി യുവാക്കൾക്ക് വരുമാന മാർഗം ഉറപ്പാക്കി സ്വയം സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സർക്കാരിന്റെ നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള അഗ്രിക്കൾച്ചർ സ്‌കിൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകൃത പഠനകേന്ദ്രമായ ജില്ലാ ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കോഴി വളർത്തലിൽ ഒരു മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത പരിശീലനം ആരംഭിക്കുന്നു. ഇറച്ചിക്കോഴി, മുട്ടക്കോഴി എന്നിവയുടെ വളർത്തലിന്റെ വിവിധ ശാസ്ത്രിയ വശങ്ങൾ, കോഴിക്കുഞ്ഞ് വിരിയുന്നതു മുതൽ വിപണനം വരെയുള്ള പരിപാലനം, പ്രതിരോധ കുത്തിവയ്പ്പുകൾ, ഡ്രസിംഗ്, പാക്കിംഗ്, മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. 18വയസിന് മുകളിൽ പ്രായമുള്ള അഞ്ചാംക്ലാസ് എങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് പരിശീലനം നൽകുന്നത്.പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അഗ്രികൾച്ചർ സ്‌കിൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ ഇന്ന് വൈകിട്ട് 3ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 8078572094.