പന്തളം: പന്തളം എൻ.എസ്.എസ്.താലൂക്ക് യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 24 സ്വയം സഹായസംഘങ്ങൾക്ക് മുന്നു കോടി രൂപ വിതരണം ചെയ്തു. പന്തളം എൻ.എസ്.എസ്.യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനത്തിൽ എൻ.എസ്.എസ്.താലൂക്ക് പ്രസിഡന്റ് പന്തളം ശിവൻകുട്ടി വിതരണം ചെയ്തു.യോഗത്തിൽ എം.എസ്.എസ്.ട്രഷറർ എ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.കെ.പത്മകുമാർ യൂണിയൻ കമ്മിറ്റി അംഗങ്ങളായ കുസുമ കുമാരി ടീച്ചർ, ശിവശങ്കരപ്പിള്ള, അഡ്വ. പി. എൻ. രാമകൃഷ്ണപിള്ള, അഡ്വ. ശ്രീകുമാർ, സോമൻ ഉണ്ണിത്താൻ, എം. എസ്. എസ്.കോഡിനേറ്റർ കെ.ശങ്കരൻ നായർ,ധനലക്ഷ്മി ബാങ്ക് മാനേജർ വി.ശ്രീജിത്ത്, വനിതാ യൂണിയൻ സെക്രട്ടറി രമ രാജൻ,രാധ ബി.പിള്ള, വിജയ മോഹൻ എന്നിവർ പ്രസംഗിച്ചു.