പത്തനംതിട്ട: പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കരുതെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, പെൻഷൻ പരിഷ്കരണ നടപടി വേഗത്തിലാക്കുക, കുടിശിക ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ജില്ലാ സമ്മേളനം ഉന്നയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി.മോഹൻരാജ്, മാലേത്ത് സരളാദേവി, അന്നപൂർണ്ണദേവി, എ.സുരേഷ് കുമാർ, അയത്തിൽ തങ്കപ്പൻ, കെ. വിക്രമൻനായർ, ജി.പരമേശ്വരൻ നായർ, നസീംബീവി, എം.എ.ജോൺ, ചെയറിയാൻ ചെന്നീർക്കര തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ബിജിലി ജോസഫ് (പ്രസിഡന്റ്), ചെറിയാൻ ചെന്നീർക്കര (ജനറൽ സെക്രട്ടറി), പി.എ മീരാപിളള (ട്രഷറർ).