പത്തനംതിട്ട: നൻമ കാവ്യകലാസംഗമം നാലിന് രാവിലെ 10മുതൽ പത്തനംതിട്ട ടൗൺഹാളിൽ നടക്കും. ചിത്രകാരൻ പ്രമോദ് കുരമ്പാല ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ബാബുജോൺ അദ്ധ്യക്ഷത വഹിക്കും. നൻമ പത്തനംതിട്ട മുനിസിപ്പൽ ടൗൺ യൂണിറ്റിന്റെ ഉദ്ഘാടനം കാക്കാരശി നാടകകൃത്തും നടനുമായ എം.എസ് മധു ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് അഫ്സൽ പത്തനംതിട്ട അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.എം.സുനിൽകുമാർ, ഡിവൈ.എസ്.പി എസ്.ശിവപ്രസാദ്, വിനോദ് ഇളകൊളളൂർ തുടങ്ങിയവർ സംസാരിക്കും.