തിരുവല്ല: പ്രളയ ദുരന്തത്തിൽ ഭവനം നഷ്ടപ്പെട്ടവർക്കായി മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽദാന കർമ്മവും പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെ ഉദ്ഘാടനവും നാളെ ഉച്ചയ്ക്ക് 2.30ന് മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ അധ്യക്ഷനാകും. ജോസഫ് മാർ ബർനാബസ് എപ്പിസ്റ്റോപ്പാ,സഭാ സെക്രട്ടറി കെ.ജി. ജോസഫ്, ട്രഷറർ പി.പി.അച്ചൻകുഞ്ഞ്, കൗൺസിലംഗം ഡോ.ജോൺ ഏബ്രഹാം, ജോയി ഉമ്മൻ എന്നിവർ പങ്കെടുക്കും. 102 വീടുകളാണ് സഭ നിർമ്മിച്ചു നൽക്കുന്നത്. 65 വീടുകളുടെ അറ്റകുറ്റപ്പണി നടത്തി വാസ്യയോഗ്യമാക്കി.ഒരു വീടിന് ഏഴര ലക്ഷം രൂപയാണ് ചെലവ്.ആകെ പത്തു കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.