തിരുവല്ല: താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് വിവിധ സ്വയംസഹായ സംഘങ്ങൾക്കായി രണ്ട് കോടി രൂപ വായ്പ വിതരണം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ മേള ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ആർ. മോഹൻകുമാർ, ബാങ്ക് മാനേജർ വി.അശോക് കുമാർ,യൂണിയൻ സെക്രട്ടറി ജെ. ശാന്തസുന്ദരൻ, എം.കെ.വിജയകുമാർ, ആർ. ശൈലേഷ്‌കുമാർ, കെ.ജയകുമാർ, ആർ.ചന്ദ്രശേഖരൻനായർ,കെ. രാമചന്ദ്രൻനായർ, പ്രതിനിധിസഭാംഗം പി.ഹരികൃഷ്ണൻ, യൂണിയൻ ഇൻസ്‌പെക്ടർ കെ.കെ.വിനീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.