പത്തനംതിട്ട : പത്തനംതിട്ട വെയർഹൗസിന്റെ കീഴിലുള്ള ചില്ലറ വിൽപനശാലകളിലും ബിവറേജസ് വിൽപ്പന ശാലകളിലും ക്രമക്കേട് നടത്തിയവരുടെ പേരുകൾ നൽകാൻ വിവരാവകാശ ഉദ്യോഗസ്ഥർ തയ്യാറായില്ല. 28 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിവരാവകാശ പ്രവർത്തകനായ വല്ലന് ബാലന് നൽകിയ മറുപടിയിൽ പറയുന്നുണ്ട്. പക്ഷേ പേരുകൾ നൽകിയിട്ടില്ല. 2019 മാർച്ച് 14ന് കിടങ്ങന്നൂർ വിൽപനശാലയിൽ നടത്തിയ പരിശോധനയിൽ
കുറ്റക്കാരായി കണ്ടെത്തിയ ജീവനക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചു വരിക
യാണെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. 2018 ജനുവരി മുതൽ 2019 നവംബർ 15 വരെ പത്തനം
തിട്ട വെയർഹൗസിന് കീഴിലുള്ള ഷോപ്പുകളിൽ ആകെ 374 പരിശോധനകൾ നടത്തിയിട്ടുണ്ട്.

പൊതുമുതൽ ധൂർത്തടിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ അറി
യുവാൻ പൊതുജനത്തിന് അവകാശമുള്ളതിനാൽ ഇതിനുവേണ്ടി അപ്പീൽ നൽകുമെന്ന്
ബാലൻ പറഞ്ഞു.