അടൂർ : കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണയെന്ന് ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ.ഇസ്മയിൽ പറഞ്ഞു.കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാർ, ആർ.എസ്.എസ് എന്നിവയുടെ അജണ്ടയാണ് മോദിയും അമിത് ഷായും നടപ്പിലാക്കുന്നത്. സമാധാനപരമായി പ്രകടനം നടത്തിയ പ്രതിക്ഷേധക്കാരെ ആക്രമിക്കുന്നത് ഭരണാധികാരികൾക്ക് ചേർന്ന സമീപനമല്ല. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ കഴിയണമെന്നും കെ.ഇ. ഇസ്മയിൽ പറഞ്ഞു. 2019 ലെ മെമ്പർഷിപ്പ് ബി..കെ.എം.യു സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണൻ മണ്ഡലം സെക്രട്ടറി ഷാജി തോമസിൽ നിന്ന് ഏറ്റുവാങ്ങി.ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് കെ.സി.സരസൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ,ബി.കെ.എം.യു ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നാഷാദ് ,ബി.കെ.എം.യു മണ്ഡലം ട്രഷറർ ഐക്കാട് ഉദയകുമാർ, വി.വിജയൻ, പി.സാജു. അഡ്വ: എസ് അച്ചുതൻ എന്നിവർ പ്രസംഗിച്ചു.